പോസ്റ്റുകള്‍

ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Driving A Cultural Change-India_Malayalam

ഇമേജ്
  പ്രിയ സുഹൃത്തുക്കളെ , മുഖവുരയില്ലാതെ തന്നെ   കാര്യത്തിലേക്കു കടക്കുന്നു . ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന , ആരും തന്നെ അതിന്റെ അർഹിക്കുന്ന പ്രാധാന്യത്തോടുകൂടി ചർച്ച ചെയ്യാത്ത ഒരു ദുരന്തത്തെകുറിച്ചാണ് . കഴിഞ്ഞ വര്ഷം 2019 ഇൽ ഏകദേശം 4000 ത്തിൽ അധികം   ആളുകൾക്ക്   റോഡ്   അപകടങ്ങളിൽ ജീവൻ നഷ്ടമായി . അതായത് ദിവസേന 11 പേർ നമ്മുടെ നിരത്തുകളിൽ മരിച്ചുവീഴുന്നു . ഗുരുതരമായ പരിക്കുകൾ പറ്റുന്നവരുടെ എണ്ണം ഇതിലും ഭീകരമാണ് . മേല്പറഞ്ഞ നിരക്കുകളെല്ലാം തന്നെ ദേശീയ ശരാശരിയേക്കാൾ വളരെക്കൂടുതലാണ് . ദേശീയ ശരാശരി തന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പലമടങ്ങു കൂടുതലാണ് . അപ്പോൾ നമ്മുടെ കേരളത്തിന്റെ അവസ്ഥ അതി ദയനീയമാണ് .     ഓരോ അപകടവും , ആ അപകടത്തിൽ പെടുന്ന ആൾക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ദൂരവ്യാപകമായ ദുരിതമാണ് സമ്മാനിക്കുന്നത് . സാമ്പത്തികമായും ശാരീരികമായും മാനസികമായും ഒരു കുംടുംബത്തെ തളർത്താൻ ഒരു സെക്കന്റിന്റെ ഒരു അംശം മതി . അടുത്ത ഇര ഞാനോ എന്റെ വേണ്ടപ്പെട്ടവരോ ആകാതിരിക്കാൻ   ആഗ്രഹിക്...