പോസ്റ്റുകള്‍

ജൂലൈ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

In the land of horn blowers

  In the land of horn blowers…… ഹോൺ അടിക്കാരുടെ നാട്ടിൽ …… (കി കി , പോം പോം , പെ   പെ , പെപ്പേരെ പെപ്പേരെ………………………………………..)   ഒരു പക്ഷെ ഇന്ത്യയിലായിരിക്കാം ഇത്രേയുമധികം ഹോൺ അടി കേൾക്കുക , എന്തിനു പറയുന്നു , നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോലും ഡ്രൈവർ മാർ ഹോൺ ഉപയോഗിക്കാറില്ല , അവിടെ ഹോൺ അടിക്കുന്നത് ഇന്ത്യയിൽ നിന്നും വരുന്ന ഡ്രൈവർ മാരാണ് .   നമ്മുടെ നാട്ടിൽ സ്ഥിതി മറിച്ചാണ് , ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ അടി.   95 ശതമാനം ഹോൺ അടിയും വെറും അനാവശ്യം , ഭൂരിഭാഗം ഡ്രൈവര്മാരുടെയും കൈ ഹോൺ ബട്ടണിൽ ആയിരിക്കും   പലരുടെയും വിചാരം ഹോൺ അടിച്ചാൽ റോഡിനു വീതികൂടുമെന്നും , മുന്നിലെ വാഹനം ആവിയായ് ‌ പോകുമെന്നുമാണ് .     നമ്മുടെ നാട്ടിലെ വാണിജ്യ വാഹനങ്ങളുടെ പിറകിൽ “SOUND HORN”, “BLOW HORN”, “HORN OK PLEASE” എന്നഴുതി വെക്കാറുണ്ട് , പലരുടെയും വിചാരം അതില്ലെങ്കിൽ ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകില്ലെന്നാണ് . സത്യത്തിൽ മോട്ടോർ വാഹന നിയമത്തിൽ ഇങ്ങനെ ഒരു വകുപ്പില്ല , പണ്ടെങ്ങോ ആരോ ചെയ്ത...